ജർമൻവിങ്‌സ്‌ വിമാനം 9525

ലുഫ്‌താൻസ എയർലൈൻസിന്റെ സഹ സ്‌ഥാപനമായ ജർമൻവിങ്‌സിന്റെ എയർബസ്സാണ് എ320 ഫ്ളൈറ്റ് 4യു 9525 എന്ന ജർമൻവിങ്‌സ്‌ വിമാനം 9525 (Germanwings Flight 9525, 4U9525).[5] 1991ൽ ലുഫ്താൻസ വാങ്ങിയ വിമാനം 2014 ലാണ് ജർമൻവിങ്‌സിന് കൈമാറിയത്. 2015 മാർച്ച്‌ 24ന്‌, സ്പെയിനിലെ ബാഴ്സലോണയിൽനിന്ന് ജർമനിയിലെ ഡസ്സൽഡോഫിലേക്ക് പോയ വിമാനം ഫ്രഞ്ച് ആൽപ്സ് പർവതനിരകളിൽ തകർന്നുവീണു. രണ്ടു പൈലറ്റുമാരും മറ്റ്‌ നാലു ജീവനക്കാരും 144 യാത്രക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്‌. 16 സ്‌കൂൾ കുട്ടികളടക്കം 72 പേർ ജർമൻകാർ. 51 പേർ സ്‌പെയിൻകാർ. ഓസ്‌ട്രേലിയ, അർജന്റീന, ബ്രിട്ടൻ, ഇറാൻ, വെനസ്വേല, യുഎസ്‌, നെതർലൻഡ്‌സ്‌, കൊളംബിയ, മെക്‌സിക്കോ, ജപ്പാൻ, ഡെന്മാർക്ക്‌, ഇസ്രയേൽ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു മറ്റുള്ളവർ.

Germanwings Flight 9525
D-AIPX, the aircraft involved in the incident, pictured in May 2014
Incident ;ചുരുക്കം
തീയതി24 മാർച്ച് 2015 (2015-03-24)
സംഗ്രഹംControlled flight into terrain; under investigation.
സൈറ്റ്Prads-Haute-Bléone, Alpes-de-Haute-Provence, France
44°16′50″N 6°26′20″E / 44.280682°N 6.438823°E / 44.280682; 6.438823[1]
യാത്രക്കാർ144[2]
സംഘം6[2][3]
മരണങ്ങൾ150 (all)[4]
അതിജീവിച്ചവർ0
വിമാന തരംAirbus A320-200
ഓപ്പറേറ്റർGermanwings
രജിസ്ട്രേഷൻD-AIPX
ഫ്ലൈറ്റ് ഉത്ഭവംBarcelona–El Prat Airport, Spain
ലക്ഷ്യസ്ഥാനംDüsseldorf Airport, Germany

ബോധപൂർവമുണ്ടാക്കിയ അപകടം

പരിചയസമ്പന്നനായ എസ്‌. പാട്രിക്‌ ആയിരുന്നു പ്രധാന പൈലറ്റ്‌. ജർമൻകാരനായ ആൻഡ്രിയാസ്‌ ഗുന്തർ ലൂബിറ്റ്‌സായിരുന്നു സഹ പൈലറ്റ്. ബ്ലാക്‌ ബോക്‌സിൽ നിന്നു ലഭിച്ച ശബ്‌ദരേഖ വിശകലനം ചെയ്‌ത് ദുരന്തം സഹ പൈലറ്റിന്റെ സൃഷ്‌ടിയാണെന്നു ഫ്രഞ്ച്‌ അന്വേഷകർ സ്‌ഥിരീകരിച്ചിരുന്നു.പറക്കലിനിടെ പ്രധാന പൈലറ്റ്‌ പുറത്തിറങ്ങിയ തക്കം നോക്കി കോക്‌പിറ്റിന്റെ വാതിൽ അകത്തുനിന്നു പൂട്ടിയ സഹപൈലറ്റ്‌ വിമാനം ആൽപ്‌സിൽ ഇടിച്ചിറക്കുകയായിരുന്നെന്ന്‌ കരുതപ്പെടുന്നു. 38000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം താഴേക്ക് വീഴുകയായിരുന്നു.[6]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്