കേരളത്തിലെ മന്ത്രിസഭകൾ

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണസഭ രൂപവത്കരിച്ചത് തിരുവതാംകൂറിലാണ്. 1888 മാർച്ച് 30-നാണ് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൗൺസിലിനു രൂപം നൽകുന്നതായി തിരുവതാംകൂർ മഹാരാജാവ് മൂലം തിരുനാൾ രാമവർമ്മ വിളംബരം പുറപ്പെടുവിക്കുന്നത്. മൂന്നു വർഷമായിരുന്നു കൗൺസിലിന്റെ കാലാവധി. 1888 ഓഗസ്റ്റ് 23-ന് തിരുവതാംകൂർ ദിവാൻറെ മുറിയിലാണ് ആദ്യത്തെ ലെജിസ്ലേറ്റിവ് കൗൺസിൽ യോഗം കൂടിയത്. 1888 മുതൽ 1891 വരെയുള്ള ആദ്യ കാലാവധിക്കുള്ളിൽ 32 തവണ കൗൺസിൽ സമ്മേളിച്ചു. ഇക്കാലയളവിൽ ഒട്ടേറെ ജനകീയ സമരങ്ങൾക്കും തിരുവതാംകൂർ വേദിയായി. ഭരണത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 1891-ൽ മലയാളി മെമ്മോറിയൽ എന്ന ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കപ്പെട്ടു. 1898-ൽ ലെജിസ്ലേറ്റിവ് കൗൺസിലിന്റെ അംഗസംഖ്യ പതിനഞ്ചായി ഉയർത്തി.

1904 ആയപ്പോഴേക്കും ശ്രീമൂലം പ്രജാസഭ എന്ന പേരിൽ കുറച്ചുകൂടി വിപുലമായ മറ്റൊരു പ്രതിനിധി സഭയ്ക്ക് രാജാവ് രൂപം നൽകി. നൂറംഗങ്ങളുള്ള പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഓരോ താലൂക്കിൽ നിന്നും ഈരണ്ടു പ്രതിനിധികൾ വീതം ജില്ലാ ഭരണാധികാരികൾ നാമനിർദ്ദേശം ചെയ്താണ് പ്രജാസഭാംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്. 1905 മെയ് 1- സുപ്രധാനമായ ഒരു വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്കു നൽകപ്പെട്ടു. എന്നാൽ ഇവിടെയും വരുമാനവും വിദ്യാഭ്യാസ യോഗ്യതകളുമാണ് വോട്ടവകാശത്തെ നിർണ്ണയിച്ചത്. വോട്ടവകാശമുള്ളവർ പ്രജാസഭയിലെ 100 അംഗങ്ങളിൽ 77 പേരേ തിരഞ്ഞെടുത്തു. ബാക്കി 23 പേർ നാമനിർദ്ദേശം ചെയ്യപ്പെടുകയായിരുന്നു. കൗൺസിലിലേക്ക് മത്സരിക്കാൻ പിന്നീടു സ്ത്രീകൾക്ക് അനുവാദം നൽകി. നിവർ‍ത്തന പ്രക്ഷോഭത്തെ തുടർ‍ന്ന് ഒരുരൂപ കരം തീരുവയുള്ള എല്ലാവർ‍ക്കും വോട്ടവകാശം ലഭിച്ചു. 1932-ൽ ലെജിസ്ലേറ്റീവ് കൗൺസിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ രണ്ടുസഭകളും ഇല്ലാതായി. പകരം പ്രായപൂർ‍ത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ 1948-ൽ 120 അംഗ തിരുവിതാംകൂർ‍ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി നിലവിൽ വന്നു. ഇതും നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായിരുന്നു. ഇതൊക്കെയാണെങ്കിലും മഹാരാജാവ് തന്നെയായിരുന്നു ഭരണഘടനാ പ്രകാരമുള്ള മേധാവി.

തിരുവിതാംകൂർ കൊച്ചി ലയനം

1949 ജൂലൈ ഒന്നിന് അയൽ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നത് ഐക്യകേരളത്തിലേക്കുളള ആദ്യചുവടുവെപ്പായി. ലയനത്തിനനുസൃതമായി നിലവിലുണ്ടായിരുന്ന മന്ത്രിസഭ പുന:സംഘടിപ്പിക്കപ്പെട്ടു.

1949 ലെ മന്ത്രിമാരുടെ സമിതി

പ്രീമിയർ എന്നറിയപ്പെട്ടിരുന്നത് മുഖ്യമന്ത്രിക്ക് തത്തുല്യമയ പദവിയാണ്. 1949 ജൂലൈ 1 മുതൽ 1951 മാർച്ച് 1 വരെയായിരുന്നു ഈ മന്ത്രിസഭയുടെ കാലാവധി. മന്ത്രിമാർ പലരും അതിനു മുന്നേ തന്നെ രാജിവച്ചൊഴിഞ്ഞു. മന്ത്രിസഭ താഴെക്കാണുന്ന പ്രകാരം ആയിരുന്നു.

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്കുറിപ്പുകൾ
1പറൂർ ടി.കെ. നാരായണപിള്ളപ്രീമിയർ (മുഖ്യമന്ത്രി)
2ഇക്കണ്ട വാര്യർഭൂമി, കൃഷി
3എ. ജെ. ജോൺസാമ്പത്തികം, റവന്യൂ
4കെ. അയ്യപ്പൻപൊതുഭരണം1950 ജനുവരി മൂന്നിനു രാജിവച്ചു
5പനമ്പിള്ളി ഗോവിന്ദമേനോൻതൊഴിൽ, പൊതു വിതരണം, വിദ്യാഭ്യാസം
6ഇ.കെ. മാധവൻ-1949 ജൂലൈ 5 നു രാജിവച്ചു[1]
7ആനി മസ്കരീൻആരോഗ്യം, ഊർജ്ജം
8ഇ. ജോൺ ഫിലിപ്പോസ്കൃഷി, പൊതു മരാമത്ത്, ദൂര വിനിമയം1949 ജൂലൈ 5മുതൽ 1951 മാർച് ഒന്നു വരെ
9എൻ. കുഞ്ഞുരാമൻവ്യവസായം, എക്സൈസ്
10ടി. എ അബ്ദുള്ളഭക്ഷണം, പൊതുവിതരണം1950 ജനുവരി മൂന്നിനു രാജിവച്ചു

1951 ലെ മന്ത്രിസഭ

സി. കേശവൻ മുഖ്യമന്ത്രിയായി രൂപമെടുത്ത മന്ത്രിസഭ.

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1സി. കേശവൻമുഖ്യമന്ത്രി
2പറൂർ ടി.കെ. നാരായണപിള്ളഭക്ഷ്യം വിദ്യാഭ്യാസം, തൊഴിൽ
3കെ.എം. കോരസാമ്പത്തികം, ഭക്ഷ്യം
4എ. ജെ. ജോൺറവന്യൂ, സാമ്പത്തികം, ആരോഗ്യം
5ജി. ചന്ദ്രശേഖര പിള്ള പൊതു മരാമത്ത്
6എൻ.എം. പൈലിറവന്യൂ, വിദ്യാഭ്യാസം
7പി.കെ. കൃഷ്ണൻകുട്ടി മേനോൻ[2]വ്യവസായം, തൊഴിൽ

1952-ലെ മന്ത്രിസഭ

1952 മാർച്ച് 12 മുതൽ 1953 സെപ്റ്റംബർ 24 വരെ

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1എ. ജെ. ജോൺമുഖ്യമന്ത്രി
2ടി.എം. വർഗീസ്അഭ്യന്തരം
3പനമ്പിള്ളി ഗോവിന്ദമേനോൻസാമ്പതികം പൊതു വിതരണം
4കളത്തിൽ വേലായുധൻ നായർഗതാഗതം, പൊതുമരാമത്ത്
5വി. മാധവൻആരോഗ്യം, വൈദ്യമേഖല
6കെ. കൊച്ചുകുട്ടൻ സ്വയം ഭരണം
7ചിദംബരനാഥ നാടാർറവന്യൂ, വനം

1954-ലെ മന്ത്രിസഭ

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1പട്ടം എ. താണുപിള്ളമുഖ്യമന്ത്രി
2എ. അച്യുതൻപൊതുമരാമത്ത്, ഗതാഗതം
3കെ.എം. കോരകൃഷി, ഭക്ഷ്യം
4പി.എസ്. നടരാജപിള്ളസാമ്പത്തികം, റവന്യൂ
5പി.കെ. കുഞ്ഞ്സ്വയം ഭരണം, പൊതുജനാരോഗ്യം, വൈദ്യമേഖല

1955-ലെ മന്ത്രിസഭ

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1പനമ്പിള്ളി ഗോവിന്ദമേനോൻമുഖ്യമന്ത്രി
2എ. ജെ. ജോൺഅഭ്യന്തരം, ഭക്ഷ്യം, പൊതുവിതരണം, വനം
3കെ. കൊച്ചുകുട്ടൻസ്വയം ഭരണം
4എ.എ. റഹീംആരോഗ്യം, വൈദ്യമേഖല, കൃഷി
5കെ.ഐ. വേലായുധൻപൊതുമരാമത്ത്, ഗതാഗതം, വൈദ്യുതി[3]

ഐക്യകേരളം നിലവിൽ വന്ന ശേഷം

1957-1959 (ഒന്നാം നിയമസഭ)

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ അംഗങ്ങൾ, ഇടത്തു നിന്ന്: ടി.എ. മജീദ്‌, വി.ആർ. കൃഷ്ണയ്യർ, കെ.പി. ഗോപാലൻ, ടി.വി. തോമസ്, ഡോ. എ.ആർ. മേനോൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ, കെ.ആർ. ഗൗരി, ജോസഫ് മുണ്ടശ്ശേരി, കെ.സി. ജോർജ്ജ്‌, പി.കെ. ചാത്തൻ

1957 ഏപ്രിൽ 5 മുതൽ 1959 ജൂലൈ 31 വരെ. ഏഷ്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ്‌ മന്ത്രിസഭ എന്ന ഖ്യാതിയും ഈ മന്ത്രിസഭയ്ക്കാണ്‌. (ലോകത്തിലെ ആദ്യത്തേത്‌ 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയിൽ തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ചണ്‌ഢി ജഗന്റെ നേതൃത്വത്തിൽ നിലവിൽവന്ന മന്തിസഭയാണ്.[4] 126 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ടായിരുന്ന ഈ നിയമസഭയിൽ 60 സി.പി.ഐ. അംഗങ്ങളും 5 സി.പി.ഐ. സ്വതന്ത്രന്മാരും ചേർന്ന് 65 അംഗങ്ങളൂടെ സംഖ്യാബലമായിരുന്നു ആദ്യത്തെ മത്രിസഭയിലെ ഭരണകക്ഷിക്ക്. ഈ മന്ത്രിസഭയിലെ നിയമവകുപ്പ് മന്ത്രിയായിരുന്നു വി. ആർ. കൃഷ്ണയ്യർ, ആരോഗ്യവകുപ്പ് മന്ത്രി ഡോ. എ. ആർ മേനോൻ, വിദ്യാഭ്യാസവകുപ്പ് മന്ത്രി ജോസഫ് മുണ്ടശ്ശേരി എന്നീ മൂന്ന് മന്ത്രിമാർ അവരവരുടെ മേഖലയിൽ കഴിവ് തെളിച്ചവരുമായിരുന്നു. അംഗങ്ങളുടെ ശരാശരി പ്രായം വളരെ കുറവും ആയിരുന്നു. ഈ മന്ത്രിസഭയിലെ റവന്യൂ-എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മയ്ക്ക് പ്രായം 38 വയസ്സുമാത്രമായിരുന്നു. സഭയിലെ ഡപ്യൂട്ടി സ്പീക്കറായിരുന്നു കെ.ഒ. അയിഷാഭായി. നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞചെയ്തത് റോസമ്മ പുന്നൂസ് ആയിരുന്നു[5].

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1ഇ.എം.എസ്. നമ്പൂതിരിപ്പാട്മുഖ്യമന്ത്രി
2സി. അച്യുതമേനോൻസാമ്പത്തികം
3ടി.വി. തോമസ്ഗതാഗതം, തൊഴിൽ
4കെ.സി. ജോർജ്ജ്‌ഭക്ഷ്യം, വനം
5കെ.പി. ഗോപാലൻവ്യവസായം
6ടി.എ. മജീദ്‌പൊതുമരാമത്ത്‌
7പി.കെ. ചാത്തൻസ്വയം ഭരണം
8ജോസഫ് മുണ്ടശ്ശേരിവിദ്യാഭ്യാസം, സഹകരണം
9കെ.ആർ. ഗൗരിറവന്യൂ, ഏക്സൈസ്‌
10വി.ആർ. കൃഷ്ണയ്യർനിയമം, വിദ്യുച്ഛക്തി
11ഡോ. എ.ആർ. മേനോൻആരോഗ്യം

1960ലെ മന്ത്രിസഭ (രണ്ടാം നിയമസഭ)

1960 ഫെബ്രുവരി 22 മുതൽ 1962 സെപ്റ്റംബർ 26ന് രാഷ്ട്രപതി പിരിച്ചുവിടുന്നതുവരെ.

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1പട്ടം താണുപിള്ളമുഖ്യമന്ത്രി
2ആർ. ശങ്കർസാമ്പത്തികം
3പി.ടി. ചാക്കോഅഭ്യന്തരം
4പി.പി. ഉമ്മർ കോയവിദ്യാഭ്യാസം
5കെ.ടി. അച്യുതൻഗതാഗതം, തൊഴിൽ
6ഇ.പി. പൗലോസ്കൃഷി, ഭക്ഷ്യം
7വി.കെ. വേലപ്പൻആരോഗ്യം, വിദ്യുച്ഛക്തി (1962 ഓഗസ്റ്റ് 26-ന് അന്തരിച്ചു)
8കെ.എ. ദാമോദര മേനോൻവ്യവസായം
9കെ. കുഞ്ഞമ്പുഹരിജനോദ്ധാരണം, രജിസ്ട്രേഷൻ
10ഡി. ദാമോദരൻ പോറ്റിപൊതു മരാമത്ത്
11കെ. ചന്ദ്രശേഖരൻനിയമം, റവന്യൂ

1962ലെ മന്ത്രിസഭ (രണ്ടാം നിയമസഭ)

(1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ) പട്ടം താണുപിള്ള ഗവർണരായി നിയമനം ലഭിച്ചതിനാൽ രാജി വയ്ക്കുകയും പുതിയ മന്ത്രിസഭ അധികാരത്തിൽ വരികയും ചെയ്തു

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1ആർ. ശങ്കർമുഖ്യമന്ത്രി
2പി.ടി. ചാക്കോഅഭ്യന്തരം, നിയമം, റവന്യൂ
3പി.പി. ഉമ്മർ കോയപൊതു ഭരണം, മത്സ്യബന്ധനം, പൊതു മരാമത്ത്
5കെ.ടി. അച്യുതൻഗതാഗതം, തൊഴിൽ
6ഇ.പി. പൗലോസ്കൃഷി, ഭക്ഷ്യം
7കെ.എ. ദാമോദര മേനോൻവ്യവസായം
8കെ. കുഞ്ഞമ്പുഹരിജനോദ്ധാരണം, രജിസ്ട്രേഷൻ
9ഡി. ദാമോദരൻ പോറ്റിപൊതു മരാമത്ത്
10കെ. ചന്ദ്രശേഖരൻനിയമം, റവന്യൂ

1967-1969 (മൂന്നാം നിയമസഭ)

(1967 മാർച്ച് 6 - 1969 നവംബർ 1 )

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1ഇ.എം.എസ്. നമ്പൂതിരിപ്പാട്മുഖ്യമന്ത്രി
2കെ.ആർ. ഗൗരിറവന്യൂ, ഭക്ഷ്യം, പൊതുവിതരണം
3ഇ.കെ. ഇമ്പിച്ചിബാവഗതാഗതം, ദൂരവിനിമയം
4എം.കെ. കൃഷ്ണൻവനം, ഹരിജനക്ഷേമം
5പി.ആർ. കുറുപ്പ്ജലസേചനം, സഹകരണം (1969 ഒക്ടോബർ 21-ന് രാജിവച്ചു)
6പി.കെ. കുഞ്ഞ്ധനകാര്യം (1969 മേയ് 13-ന് രാജിവച്ചു)
7സി.എച്ച്. മുഹമ്മദ് കോയവിദ്യാഭ്യാസം (1969 ഒക്ടോബർ 21-ന് രാജിവച്ചു)
8എം.പി.എം. അഹമ്മദ് കുരിക്കൾപഞ്ചായത്ത്, ഗ്രാമവികസനം (1968 ഒക്ടോബർ 24-ന് അന്തരിച്ചു)
9എം.എൻ. ഗോവിന്ദൻ നായർകൃഷി, വിദ്യുച്ഛക്തി (1969 ഒക്ടോബർ 21-ന് രാജിവച്ചു)
10ടി.വി. തോമസ്വ്യവസായം (1969 ഒക്ടോബർ 21-ന് രാജിവച്ചു)
11ബി. വെല്ലിംഗ്ടൺആരോഗ്യം (1969 ഒക്ടോബർ 21-ന് രാജിവച്ചു)
12ടി.കെ. ദിവാകരൻപൊതുമരാമത്ത് (1969 ഒക്ടോബർ 21-ന് രാജിവച്ചു)
13മത്തായി മാഞ്ഞൂരാൻതൊഴിൽ (1969 ഒക്ടോബർ 21-ന് രാജിവച്ചു)
14കെ. അവുക്കാദർ കുട്ടി നഹപഞ്ചായത്ത് (1968 നവംബർ 9-ന് ചുമതലയേറ്റു, 1969 ഒക്ടോബർ 21-ന് രാജിവച്ചു)

1969-1970 (മൂന്നാം നിയമസഭ)

1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 3 വരെ

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1സി. അച്യുതമേനോൻമുഖ്യമന്ത്രി
2കെ.ടി. ജേക്കബ്റവന്യൂ
3പി. രവീന്ദ്രൻവ്യവസായം, തൊഴിൽ
4സി.എച്ച്. മുഹമ്മദ് കോയവിദ്യാഭ്യാസം,അഭ്യന്തരം
5കെ. അവുക്കാദർ കുട്ടി നഹതദ്ദേശ സ്വയംഭരണം
6എൻ.കെ. ശേഷൻധനകാര്യം
7ഒ. കോരൻജലസേചനം, കൃഷി
8കെ. എം. ജോർജ്ജ്ഗതാഗതം, ആരോഗ്യം

1970-1977 (നാലാം നിയമസഭ)

1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെ

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1സി. അച്യുതമേനോൻമുഖ്യമന്ത്രി
2എൻ.ഇ. ബലറാംവ്യവസായം 1973 സെപ്റ്റംബർ 24-ന് രാജിവച്ചു
3പി.കെ. രാഘവൻഹരിജനക്ഷേമം, ഭവനനിർമ്മാണം 1971 സെപ്റ്റംബർ 24-ന് രാജിവച്ചു.
4പി.എസ്. ശ്രീനിവാസൻഗതാഗതം, വൈദ്യുതി 1971 സെപ്റ്റംബർ 24-ന് രാജിവച്ചു.
5ടി.കെ. ദിവാകരൻപൊതുമരാമത്ത്, ടൂറിസം 1976 ജനുവരി 19-ന് അന്തരിച്ചു.
6ബേബി ജോൺറവന്യൂ, തൊഴിൽ
7സി.എച്ച്. മുഹമ്മദ് കോയവിദ്യാഭ്യാസം, അഭ്യന്തരം 1973 മാർച്ച് 1-ന് രാജിവച്ചു
8കെ. അവുക്കാദർ കുട്ടി നഹതദ്ദേശ സ്വയംഭരണം, ഭക്ഷ്യം
9എൻ.കെ. ബാലകൃഷ്ണൻകൃഷി, ആരോഗ്യം, സഹകരണം
10എം.എൻ. ഗോവിന്ദൻ നായർഗതാഗതം, വൈദ്യുതി, ഭവനം 1971 സെപ്റ്റംബർ 25 മുതൽ
11ടി.വി. തോമസ്വ്യവസായം 1971 സെപ്റ്റംബർ 25 മുതൽ
12കെ. കരുണാകരൻആഭ്യന്തരം 1971 സെപ്റ്റംബർ 25 മുതൽ
13കെ.ടി. ജോർജ്ജ്ധനകാര്യം 1971 സെപ്റ്റംബർ 25 മുതൽ 1972 ഏപ്രിൽ 3-ന് മരിക്കുന്നതു വരെ
14വക്കം പുരുഷോത്തമൻകൃഷി, തൊഴിൽ 1971 സെപ്റ്റംബർ 25 മുതൽ
15കെ.ജി. അടിയോടിവനം, ഭക്ഷ്യം, ധനകാര്യം 1971 സെപ്റ്റംബർ 25 മുതൽ
16വെള്ള ഈച്ചരൻഹരിജനക്ഷേമം, ഗ്രാമ വികസനം 1971 സെപ്റ്റംബർ 25 മുതൽ
17പോൾ. പി. മാണിഭക്ഷ്യം, പൊതുവിതരണം 1972 മേയ് 16 മുതൽ
18ചാക്കീരി അഹമ്മദ് കുട്ടിവിദ്യാഭ്യാസം, 1973 മാർച്ച് 2 മുതൽ
19കെ.എം. മാണിധനകാര്യം, 1975 ഡിസംബർ 26 മുതൽ
20ആർ. ബാലകൃഷ്ണപിള്ളഗതാഗതം, 1975 ഡിസംബർ 26 മുതൽ 1976 ജൂൺ 25-ന് രാജിവക്കുന്നവരെ
21കെ. പങ്കജാക്ഷൻപൊതുമരാമത്ത്, 1976 ഫെബ്രുവരി 4 മുതൽ
22കെ.എം. ജോർജ്ജ്ഗതാഗതം, 1976 ജൂൺ 26 മുതൽ 1976 ഡിസംബർ 11-ന് മരിക്കുന്നവരെ
23കെ. നാരായണക്കുറുപ്പ്ഗതാഗതം, 1977 ജനുവരി 2 മുതൽ

1977-1977 (അഞ്ചാം നിയമസഭ)

1977 മാർച്ച് 25 മുതൽ 1977 ഏപ്രിൽ 25 വരെ

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1കെ. കരുണാകരൻമുഖ്യമന്ത്രി
2കെ.കെ. ബാലകൃഷ്ണൻഹരിജനക്ഷേമം, ജലസേചനം
3എം.കെ. ഹേമചന്ദ്രൻധനകാര്യം
4ഉമ്മൻചാണ്ടിതൊഴിൽ
5കെ.എം. മാണിആഭ്യന്തരം
6കെ. ശങ്കരനാരായണൻകൃഷി
7കെ. നാരായണക്കുറുപ്പ്ഗതാഗതം
8ഇ. ജോൺ ജേക്കബ്ഭക്ഷ്യം, പൊതുവിതരണം
9കെ. അവുക്കാദർക്കുട്ടി നഹതദ്ദേശ സ്വയംഭരണം
10സി.എച്ച്. മുഹമ്മദ് കോയവിദ്യാഭ്യാസം
11പി.കെ. വാസുദേവൻ നായർവ്യവസായം
12ജെ. ചിത്തരഞ്ജൻപൊതുജനാരോഗ്യം
13കാന്തലോട്ട് കുഞ്ഞമ്പുവനം
14ബേബി ജോൺറവന്യൂ
15കെ. പങ്കജാക്ഷൻപബ്ലിക് വർക്‌സ്

1977-1978 (അഞ്ചാം നിയമസഭ)

1977 ഏപ്രിൽ 27 മുതൽ 1978 ഒക്ടോബർ 27 വരെ

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1എ.കെ. ആന്റണിമുഖ്യമന്ത്രി
2കെ.കെ. ബാലകൃഷ്ണൻഹരിജനക്ഷേമം, ജലസേചനം
3എം.കെ. ഹേമചന്ദ്രൻധനകാര്യം
4ഉമ്മൻചാണ്ടിതൊഴിൽ
5കെ. ശങ്കരനാരായണൻകൃഷി
6കെ.എം. മാണിആഭ്യന്തരം
7കെ. നാരായണക്കുറുപ്പ്ഗതാഗതം
8ഇ. ജോൺ ജേക്കബ്ഭക്ഷ്യം, പൊതുവിതരണം (1978 സെപ്റ്റംബർ 26-ന് അന്തരിച്ചു)
9കെ. അവുക്കാദർക്കുട്ടി നഹതദ്ദേശ സ്വയംഭരണം
10സി.എച്ച്. മുഹമ്മദ് കോയവിദ്യാഭ്യാസം
11പി.കെ. വാസുദേവൻ നായർവ്യവസായം
12ജെ. ചിത്തരഞ്ജൻപൊതുജനാരോഗ്യം
13കാന്തലോട്ട് കുഞ്ഞമ്പുവനം
14ബേബി ജോൺറവന്യൂ
15കെ. പങ്കജാക്ഷൻപബ്ലിക് വർക്‌സ്
16പി.ജെ. ജോസഫ്ആഭ്യന്തരം
17യു.എ. ബീരാൻവിദ്യാഭ്യാസം, സാമൂഹ്യക്ഷേമം
18ടി.എസ്. ജോൺഭക്ഷ്യം, പൊതുവിതരണം

1978-1979 (അഞ്ചാം നിയമസഭ)

1978 ഒക്ടോബർ 29 മുതൽ 1979 ഒക്ടോബർ 7 വരെ

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്അധികാരത്തിൽ
1പി.കെ. വാസുദേവൻ നായർമുഖ്യമന്ത്രി
2ജെ. ചിത്തരഞ്ജൻപൊതുജനാരോഗ്യം1978 നവംബർ 18 വരെ
3കാന്തലോട്ട് കുഞ്ഞമ്പുവനം1978 നവംബർ 18 വരെ
4ദാമോദരൻ കാളാശ്ശേരിഹരിജനക്ഷേമം, സാമൂഹിക ക്ഷേമം
5എ.എൽ. ജേക്കബ്കൃഷി
6എം.കെ. രാഘവൻതൊഴിൽ, ഹൗസിങ്ങ്
7എസ്. വരദരാജൻ നായർധനകാര്യം
8കെ. അവുക്കാദർക്കുട്ടി നഹതദ്ദേശ സ്വയംഭരണം1978 ഡിസംബർ 9 മുതൽ
9സി.എച്ച്. മുഹമ്മദ് കോയവിദ്യാഭ്യാസം
10ടി.എസ്. ജോൺഭക്ഷ്യം, പൊതുവിതരണം
11കെ.എം. മാണിആഭ്യന്തരം1979 ജൂലൈ 26 വരെ
12കെ. നാരായണക്കുറുപ്പ്ഗതാഗതം
13ബേബി ജോൺറവന്യൂ, സഹകരണം
14കെ. പങ്കജാക്ഷൻപബ്ലിക് വർക്‌സ്, സ്‌പോർട്‌സ്
15കെ.പി. പ്രഭാകരൻപൊതുജനാരോഗ്യം1978 നവംബർ 18 മുതൽ
16പി.എസ്. ശ്രീനിവാസൻവ്യവസായം, വനം1978 നവംബർ 18 മുതൽ

1979-1979 (അഞ്ചാം നിയമസഭ)

1979 ഒക്ടോബർ 12 മുതൽ 1979 ഡിസംബർ 1 വരെ

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1സി.എച്ച്. മുഹമ്മദ് കോയമുഖ്യമന്ത്രി
2എൻ.കെ. ബാലകൃഷ്ണൻപബ്ലിക് വർക്‌സ്, കൃഷി
3എൻ. ഭാസ്കരൻ നായർധനകാര്യം, ആരോഗ്യം
4നീലലോഹിതദാസൻ നാടാർതൊഴിൽ, ഹൗസിങ് - 1979 നവംബർ 16 മുതൽ
5കെ.ജെ. ചാക്കോ റവന്യൂ, സഹകരണം - 1979 നവംബർ 16 മുതൽ
6കെ.എ. മാത്യുവ്യവസായം, വനം - 1979 നവംബർ 16 മുതൽ

1980-1981 (ആറാം നിയമസഭ)

1980 ജനുവരി 25 മുതൽ 1981 ഒക്ടോബർ 20 വരെ

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1ഇ.കെ. നായനാർമുഖ്യമന്ത്രി
2കെ.ആർ. ഗൗരിയമ്മകൃഷി, സാമൂഹിക ക്ഷേമം
3എം.കെ. കൃഷ്ണൻഹരിജനക്ഷേമം
4ടി.കെ. രാമകൃഷ്ണൻആഭ്യന്തരം
5ഇ. ചന്ദ്രശേഖരൻനായർഭക്ഷ്യം, പൊതുവിതരണം, ഹൗസിങ്
6പി.എസ്. ശ്രീനിവാസൻറവന്യൂ, ഫിഷറീസ്
7എ. സുബ്ബറാവു ജലസേചനം
8ആര്യാടൻ മുഹമ്മദ്തൊഴില്‍, വനം - 1981 ഒക്ടോബർ 16 വരെ
9പി.സി. ചാക്കോവ്യവസായം - 1981 ഒക്ടോബർ 16 വരെ
10വക്കം ബി. പുരുഷോത്തമൻആരോഗ്യം, ടൂറിസം - 1981 ഒക്ടോബർ 16 വരെ
11എ.സി. ഷണ്മുഖദാസ്സാമൂഹിക ക്ഷേമം, സ്‌പോർട്‌സ് - 1981 ഒക്ടോബർ 16 വരെ
12ബേബി ജോൺവിദ്യാഭ്യാസം
13ആർ.എസ്. ഉണ്ണിതദ്ദേശ സ്വയംഭരണം
14ലോനപ്പൻ നമ്പാടൻഗതാഗതം
15കെ.എം. മാണിധനകാര്യം, നിയമം
16ആർ. ബാലകൃഷ്ണപിള്ളവൈദ്യുതി
17പി.എം. അബൂബക്കർപബ്ലിക് വർക്‌സ്

1981-1982 (ആറാം നിയമസഭ)[6]

( 1981 ഡിസംബർ 28 - 1982 മാർച്ച് 17 )

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1കെ. കരുണാകരൻമുഖ്യമന്ത്രി
2സി.എച്ച്. മുഹമ്മദ്കോയഉപമുഖ്യമന്ത്രി
3പി.ജെ. ജോസഫ്റവന്യൂ വിദ്യാഭ്യാസം
4കെ.എം. മാണിധനകാര്യം,നിയമം,
5ഉമ്മൻ ചാണ്ടി ആഭ്യന്തരം
6കെ. ശിവദാസൻതൊഴിൽ
7സി.എം. സുന്ദരംതദ്ദേശസ്വയംഭരണം
8ആർ. സുന്ദരേശൻ നായർആരോഗ്യം വിനോദസഞ്ചാരം

1982-1987 (ഏഴാം നിയമസഭ)

1982 മേയ് 5 മുതൽ 1987 മാർച്ച് 25 വരെ

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1കെ. കരുണാകരൻമുഖ്യമന്ത്രി
2സി.എച്ച്. മുഹമ്മദ് കോയഉപമുഖ്യമന്ത്രി, പബ്ലിക് വർക്‌സ് (1983 സെപ്തംബർ 28-ന് അന്തരിച്ചു)
3കെ.കെ. ബാലകൃഷ്ണൻഗതാഗതം (1983 ആഗസ്റ്റ് 29 വരെ)
4എം.പി. ഗംഗാധരൻജലസേചനം (1986 മാർച്ച് 12 വരെ)
5സി.വി. പത്മരാജൻസാമൂഹ്യവികസനം (1983 ആഗസ്റ്റ് 29 വരെ)
6സിറിയക്ക് ജോൺകൃഷി (1983 ആഗസ്റ്റ് 29 വരെ)
7കെ.പി. നൂറുദ്ദീൻ വനം വകുപ്പ്
8വയലാർ രവിആഭ്യന്തരം (1986 മേയ് 24 വരെ)
9ഇ. അഹമ്മദ്വ്യവസായം
10യു.എ. ബീരാൻഭക്ഷ്യം, പൊതുവിതരണം
11ടി.എം. ജേക്കബ്വിദ്യാഭ്യാസം
12പി.ജെ. ജോസഫ്റവന്യൂ
13ആർ. ബാലകൃഷ്ണപിള്ളവൈദ്യുതി (1985 ജൂൺ 5 വരെ, പിന്നീട് 1986 മേയ് 25 മുതൽ)
14കെ.എം. മാണിധനകാര്യം, നിയമം
15എം. കമലംസഹകരണം
16കെ.ജി.ആർ. കർത്താആരോഗ്യം (1983 ആഗസ്റ്റ് 29 വരെ)
17എൻ. ശ്രീനിവാസൻഎക്‌സൈസ് (1986 മേയ് 30 വരെ)
17കടവൂർ ശിവദാസൻതൊഴിൽ
19സി.എം. സുന്ദരംതദ്ദേശ സ്വയംഭരണം
20എ.എൽ. ജേക്കബ്കൃഷി, ഫിഷറീസ് (1983 ആഗസ്റ്റ് [[1] വരെ)
21എൻ. സുന്ദരൻ നാടാർഗതാഗതം (1983 ആഗസ്റ്റ് [[1] മുതൽ‌)
22പി.കെ. വേലായുധൻസാമൂഹിക ക്ഷേമം, ഗതാഗതം (1983 സെപ്തംബർ [[1] മുതൽ)
23കെ.പി. രാമചന്ദ്രൻനായർആരോഗ്യം 1983 (സെപ്തംബർ 1 മുതൽ 1985 മേയ് 29 വരെ)
24കെ. അവുക്കാദർക്കുട്ടി നഹഉപമുഖ്യമന്ത്രി, പബ്ലിക് വർക്‌സ് (1983 ഒക്ടോബർ 24 മുതൽ)
25തച്ചടി പ്രഭാകരൻധനകാര്യം (1986 ജൂൺ 5 മുതൽ)
26രമേശ് ചെന്നിത്തലഗ്രാമവികസനം (1986 ജൂൺ 5 മുതൽ)

1987-1991 (എട്ടാം നിയമസഭ)

(1987 മാർച്ച് 26 - 1991 ജൂൺ 17 )

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1ഇ.കെ. നായനാർമുഖ്യമന്ത്രി
2ബേബി ജോൺജലസേചനം
3കെ. ചന്ദ്രശേഖരൻവിദ്യാഭ്യാസം, നിയമം
4ഇ. ചന്ദ്രശേഖരൻ നായർഭക്ഷ്യം, പൊതുവിതരണം
5കെ.ആർ. ഗൗരിയമ്മവ്യവസായം
6ടി.കെ. ഹംസപൊതുമരാമത്ത്,
7ലോനപ്പൻ നമ്പാടൻ
8നീലലോഹിതദാസൻ നാടാർകായികരംഗം
9കെ. പങ്കജാക്ഷൻതൊഴിൽ
10പി.കെ. രാഘവൻഹരിജനക്ഷേമം
11വി.വി. രാഘവൻകൃഷി
12ടി.കെ. രാമകൃഷ്ണൻസഹകരണം
13കെ. ശങ്കരനാരായണൻ പിള്ളഗതാഗതം
14എ.സി. ഷണ്മുഖദാസ്ആരോഗ്യം
15ടി. ശിവദാസമേനോൻവിദ്യുച്ചക്തി, ഗ്രാമവികസനം
16പി.എസ്. ശ്രീനിവാസൻറവന്യു, ടൂറിസം
17വി.ജെ. തങ്കപ്പൻതദ്ദേശസ്വയംഭരണം
18വി. വിശ്വനാഥമേനോൻധനകാര്യം
19എം.പി. വീരേന്ദ്രകുമാർവനം
20എൻ.എം. ജോസഫ്വനം

1991-1995 (ഒൻപതാം നിയമസഭ)

(1991 ജൂൺ 24 - 1995 മാർച്ച് 16 )

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1കെ. കരുണാകരൻമുഖ്യമന്ത്രി
2ആർ. ബാലകൃഷ്ണപിള്ളഗതാഗതം (28.07.95 വരെ)
3പി.കെ.കെ. ബാവപൊതുമരാമത്ത് (29.06.91 മുതൽ)
4പി.പി. ജോർജ്കൃഷി (02.07.91 മുതൽ)
5ടി.എം. ജേക്കബ്ജലസേചനം, സാംസ്‌കാരികം (29.06.91 മുതൽ)
6പി.കെ. കുഞ്ഞാലിക്കുട്ടിവ്യവസായം
7കെ.എം. മാണിറവന്യൂ, നിയമം
8ഇ.ടി. മുഹമ്മദ് ബഷീർവിദ്യാഭ്യാസം (29.06.91 മുതൽ)
9ടി.എച്ച്. മുസ്തഫപൊതുവിതരണം, ഭക്ഷ്യം (02.07.91 മുതൽ)
10ഉമ്മൻചാണ്ടിധനകാര്യം (22.06.94 വരെ)
11എം.ടി. പത്മമത്സ്യബന്ധനം (02.07.91 മുതൽ)
12സി.വി. പത്മരാജൻവൈദ്യുതി (02.07.91 മുതൽ)
13എം.വി. രാഘവൻസഹകരണം
14ആർ. രാമചന്ദ്രൻ നായർആരോഗ്യം (05.06.94 വരെ)
15എൻ. രാമകൃഷ്ണൻതൊഴിൽ
16കെ.പി. വിശ്വനാഥൻവനം (16.11.94 വരെ)
17എം.ആർ. രഘുചന്ദ്രബാൽഎക്‌സൈസ് (02.07.91 വരെ)
18പന്തളം സുധാകരൻപട്ടിക വിഭാഗ ക്ഷേമം
19സി.ടി. അഹമ്മദ് അലിതദ്ദേശ സ്വയംഭരണം (29.06.91 മുതൽ)

1995-1996 (ഒൻപതാം നിയമസഭ)

(1995 മാർച്ച് 22 - 1996 മേയ് 9 )

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1എ.കെ. ആന്റണിമുഖ്യമന്ത്രി
2സി.ടി. അഹമ്മദ് അലിപൊതുമരാമത്ത് (20-04-95-ൽ ചുമതലയേറ്റു)
3ആര്യാടൻ മുഹമ്മദ്തൊഴിൽ, ടൂറിസം (20-04-95-ൽ ചുമതലയേറ്റു)
4ആർ. ബാലകൃഷ്ണപിള്ളഗതാഗതം (28-07-95-ൽ രാജിവെച്ചു)
5പി.കെ.കെ. ബാവപഞ്ചായത്ത്, സാമൂഹികക്ഷേമം (20-04-95-ൽ ചുമതലയേറ്റു)
6ടി.എം. ജേക്കബ്ജലസേചനം, സാംസ്‌കാരികം
7കടവൂർ ശിവദാസൻവനം, ഗ്രാമവികസനം (20-04-95-ൽ ചുമതലയേറ്റു)
8ജി. കാർത്തികേയൻവൈദ്യുതി (20-04-95-ൽ ചുമതലയേറ്റു)
9പി.കെ. കുഞ്ഞാലിക്കുട്ടിവ്യവസായം, മുൻസിപ്പാലിറ്റികൾ
10കെ.എം. മാണിറവന്യൂ, നിയമം
11ഇ.ടി. മുഹമ്മദ് ബഷീർവിദ്യാഭ്യാസം (20-04-95-ൽ ചുമതലയേറ്റു)
12എം.ടി. പത്മമത്സ്യബന്ധനം, രജിസ്‌ട്രേഷൻ (03-05-95-ൽ ചുമതലയേറ്റു.
13സി.വി. പത്മരാജൻധനകാര്യം
14പന്തളം സുധാകരൻപട്ടികവിഭാഗക്ഷേമം, എക്‌സൈസ് (03-05-95-ൽ ചുമതലയേറ്റു)
15എം.വി. രാഘവൻസഹകരണം
16കെ.കെ. രാമചന്ദ്രൻഭക്ഷ്യം, പൊതുവിതരണം (03-05-95-ൽ ചുമതലയേറ്റു)
17വി.എം. സുധീരൻആരോഗ്യം (20-04-95-ൽ ചുമതലേറ്റു)
18പി.പി. തങ്കച്ചൻകൃഷി (03-05-95-ൽ ചുമതലയേറ്റു)

1996-2001 (പത്താം നിയമസഭ)

(1996 മേയ് 20 - 2001 മേയ് 13 )

ക്രമംമന്ത്രിമാരുടെ പേർവകുപ്പ്
1ഇ.കെ. നായനാർമുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ആഭ്യന്തരം
2പിണറായി വിജയൻവിദ്യുച്ഛക്തി, സഹകരണം (19-10-98-ൽ രാജിവെച്ചു)
3എസ്. ശർമ്മ (പിണറായി വിജയനുശേഷം)വിദ്യുച്ഛക്തി, , സഹകരണം (25-10-98-ൽ ചുമതലയേറ്റു)
4ടി. ശിവദാസമേനോൻധനകാര്യം, എക്‌സൈസ്
5പി.ജെ. ജോസഫ്വിദ്യാഭ്യാസം, പൊതുമരാമത്ത്
6ടി.കെ. രാമകൃഷ്ണൻസാംസ്‌കാരികം, മത്സ്യബന്ധനം, ഗ്രാമവികസനം
7സുശീല ഗോപാലൻവ്യവസായം, സാമൂഹികക്ഷേമം
8പാലൊളി മുഹമ്മദ്കുട്ടിതദ്ദേശസ്വയംഭരണം
9കെ. രാധാകൃഷ്ണൻവൈദ്യുതി, പട്ടികവിഭാഗക്ഷേമം, യുവജനക്ഷേമം
10ഇ. ചന്ദ്രശേഖരൻ നായർഭക്ഷ്യം, നിയമം, ടൂറിസം
11കെ.ഇ. ഇസ്മായിൽറവന്യൂ
12വി.കെ. രാജൻകൃഷി (29-05-97-ൽ അന്തരിച്ചു)
13എ.സി. ഷൺമുഖദാസ്ആരോഗ്യം, സ്‌പോർട്‌സ് (19-01-2000-ൽ രാജിവെച്ചു)
14വി.സി. കബീർആരോഗ്യം, സ്‌പോർട്‌സ് (19-01-2000-ൽ ചുമതലയേറ്റു)
15ബേബി ജോൺജലസേചനം, തൊഴിൽ (07-01-98-ൽ രാജിവെച്ചു)
16പി.ആർ. കുറുപ്പ്ഗതാഗതം, വനം, ദേവസ്വം (11-01-99-ൽ രാജിവെച്ചു)
17വി.പി. രാമകൃഷ്ണപിള്ളജലസേചനം, തൊഴിൽ (07-01-98-ൽ ചുമതലയേറ്റു)
18കൃഷ്ണൻ കണിയാംപറമ്പിൽകൃഷി (09-06-97-ൽ ചുമതലയേറ്റു)
19എ. നീലലോഹിതദാസൻ നാടാർവനം, ഗതാഗതം, ദേവസ്വം (20-01-1999-ൽ ചുമതലയേറ്റു, 13-02-2000-ൽ രാജിവെച്ചു.)
20സി.കെ. നാണുഗതാഗതം, വനം, ദേവസ്വം (17-02-2000-ൽ ചുമതലയേറ്റു)

2001-2004 (പതിനൊന്നാം നിയമസഭ)

(2001 മേയ് 17 - 2004 സെപ്റ്റംബർ 28)

ക്രമംമന്ത്രിമാരുടെ പേർവകുപ്പ്
1എ.കെ. ആന്റണിമുഖ്യമന്ത്രി, ആഭ്യന്തരം
2കെ.ആർ. ഗൗരിയമ്മകൃഷി
3പി.കെ. കുഞ്ഞാലിക്കുട്ടിവ്യവസായം, ഐടി, സാമൂഹികക്ഷേമം
4എം.കെ. മുനീർപൊതുമരാമത്ത്,
5ചെർക്കളം അബ്ദുള്ള (കുറച്ചുകാലം)തദ്ദേശസ്വയംഭരണം,
6കെ. കുട്ടി അഹമ്മദ് കുട്ടി (കുറച്ചുകാലം)തദ്ദേശ സ്വയംഭരണം,
7കെ.എം. മാണിറവന്യൂ, നിയമം
8കെ. മുരളീധരൻവിദ്യുച്ഛക്തി (11-02-04-ൽ ചുമതലയേറ്റു, 15-05-04-ൽ രാജിവെച്ചു)
9കെ.ബി. ഗണേഷ് കുമാർഗതാഗതം (10-03-2003-ൽ രാജിവെച്ചു)
10ആർ. ബാലകൃഷ്ണപിള്ളഗതാഗതം (10-03-03-ൽ ചുമതലയേറ്റു)
11ബാബു ദിവാകരൻതൊഴിൽ
12എം.എം. ഹസൻപാർലമെന്ററി കാര്യം
13ടി.എം. ജേക്കബ്ജലസേചനം
14ജി. കാർത്തികേയൻഭക്ഷ്യം, ദേവസ്വം
15ഡോ. എം.എ. കുട്ടപ്പൻപട്ടികവിഭാഗക്ഷേമം
16എം.വി. രാഘവൻസഹകരണം
17പി. ശങ്കരൻആരോഗ്യം
18സി.എഫ്. തോമസ്ഗ്രാമവികസനം
19കെ. ശങ്കരനാരായണൻധനകാര്യം, എക്‌സൈസ്
20കടവൂർ ശിവദാസൻവൈദ്യുതി
21നാലകത്ത് സൂപ്പിവിദ്യാഭ്യാസം
22കെ. സുധാകരൻവനം, സ്‌പോർട്‌സ്
23പ്രൊഫ. കെ.വി. തോമസ്മത്സ്യബന്ധനം, ടൂറിസം

2004-2006 (പതിനൊന്നാം നിയമസഭ)

ക്രമംമന്ത്രിമാരുടെ പേർവകുപ്പ്
1ഉമ്മൻചാണ്ടിമുഖ്യമന്ത്രി, ആഭ്യന്തരം
2പി.കെ. കുഞ്ഞാലിക്കുട്ടിവ്യവസായം, ഐടി, സാമൂഹികക്ഷേമം (04-01-05-ൽ രാജിവെച്ചു)
3കെ.ആർ. ഗൗരിയമ്മകൃഷി,
4എം.കെ. മുനീർപൊതുമരാമത്ത്,
5ചെർക്കളം അബ്ദുള്ള (കുറച്ചുകാലം)തദ്ദേശസ്വയംഭരണം,
6കെ. കുട്ടി അഹമ്മദ് കുട്ടി (കുറച്ചുകാലം)തദ്ദേശ സ്വയംഭരണം,
7കെ.എം. മാണിറവന്യൂ, നിയമം
8കെ. ശങ്കരനാരായണൻധനകാര്യം,
9ആർ. ബാലകൃഷ്ണപിള്ള (കുറച്ചുകാലം)ഗതാഗതം,
10എ.പി. അനിൽകുമാർപട്ടികവിഭാഗക്ഷേമം
11ബാബു ദിവാകരൻതൊഴിൽ
12വി.കെ. ഇബ്രാഹിംകുഞ്ഞ്വ്യവസായം, സാമൂഹികക്ഷേമം (06-01-05-ൽ ചുമതലയേറ്റു)
13ഡൊമിനിക് പ്രസന്റേഷൻമത്സ്യബന്ധനം, സ്‌പോർട്‌സ്
14ഇ.ടി. മുഹമ്മദ് ബഷീർവിദ്യാഭ്യാസം
15ആര്യാടൻ മുഹമ്മദ്ഊർജം
16വക്കം പുരുഷോത്തമൻധനകാര്യം, എക്‌സൈസ്
17അടൂർ പ്രകാശ്ഭക്ഷ്യം, പൊതുവിതരണം
18തിരുവഞ്ചൂർ രാധാകൃഷ്ണൻജലവിഭവം, പാർലമെന്ററി കാര്യം
19എം.വി. രാഘവൻസഹകരണം
20കെ.കെ. രാമചന്ദ്രൻആരോഗ്യം (14-01-06 -ൽ രാജിവെച്ചു)
21എൻ. ശക്തൻഗതാഗതം
22എ. സുജനപാൽവനം (04-01-06-ൽ ചുമതലയേറ്റു)
23സി.എഫ്. തോമസ്ഗ്രാമവികസനം
24കെ.സി. വേണുഗോപാൽടൂറിസം, ദേവസ്വം
25കെ.പി. വിശ്വനാഥൻവനം (09-02-05-ൽ രാജിവെച്ചു)

2006-2011 (പന്ത്രണ്ടാം നിയമസഭ)

പ്രധാന ലേഖനം: കേരള മന്ത്രിസഭ( 2006 - 2011)
ക്രമംമന്ത്രിമാരുടെ പേർവകുപ്പ്
1വി.എസ്. അച്യുതാനന്ദൻമുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ശാസ്ത്രവും സാങ്കേതികവിദ്യയും, പൊതുഭരണം
2കോടിയേരി ബാലകൃഷ്ണൻഅഭ്യന്തരം, വിജിലൻസ്, ടൂറിസം
3തോമസ് ഐസക്ക്ധനകാര്യം
4എളമരം കരീംവ്യവസായം
5കെ.പി. രാജേന്ദ്രൻറവന്യൂ
6മുല്ലക്കര രത്നാകരൻകൃഷി
7ജി. സുധാകരൻസഹകരണം. (2009 ഓഗസ്റ്റ് 17 വരെ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നു)
8രാമചന്ദ്രൻ കടന്നപ്പള്ളി (2009 ഓഗസ്റ്റ് 17 മുതൽ)ദേവസ്വം
9പി.കെ. ഗുരുദാസൻതൊഴിൽ, ഏക്സൈസ്
10എൻ.കെ. പ്രേമചന്ദ്രൻജലസേചനം
11മാത്യു ടി. തോമസ് (2009 മാർച്ച് 16 വരെ)ഗതാഗതം
12ജോസ് തെറ്റയിൽ (2009 ഓഗസ്റ്റ് 17 മുതൽ)ഗതാഗതം
13സി. ദിവാകരൻഭക്ഷ്യം, പൊതുവിതരണം
14പി.ജെ. ജോസഫ് (2006 സെപ്റ്റംബർ 4 വരെ, ഇടവേളക്കു ശേഷം 2009 ഓഗസ്റ്റ് 17 മുതൽ 2010 ഏപ്രിൽ 30 വരെ)പൊതുമരാമത്ത്
15ടി.യു. കുരുവിള (2006 സെപ്റ്റംബർ 4 മുതൽ 2007 സെപ്റ്റംബർ 4 വരെ)പൊതുമരാമത്ത്
16മോൻസ് ജോസഫ് (2007 സെപ്റ്റംബർ 4 മുതൽ 2009 ഓഗസ്റ്റ് 17 വരെ)പൊതുമരാമത്ത്
17എ.കെ. ബാലൻവിദ്യുച്ഛക്തി, പട്ടികജാതി-പട്ടികവർഗ്ഗ വികസനം
18ബിനോയ് വിശ്വംവനം, വന്യജീവി സം‌രക്ഷണം
19എം.എ. ബേബിവിദ്യാഭ്യാസം, സാംസ്കാരികം
20പാലോളി മുഹമ്മദ് കുട്ടിതദ്ദേശസ്വയംഭരണം
21എം. വിജയകുമാർനിയമം, റെയിൽവേ, കായികരംഗം, യുവജനകാര്യം
22എസ്. ശർമ്മമൽസ്യബന്ധനം
23പി.കെ. ശ്രീമതിആരോഗ്യം, കുടുംബക്ഷേമം
24വി. സുരേന്ദ്രൻ പിള്ള (2010 മാർച്ച് 8 മുതൽ)തുറമുഖം, യുവജനകാര്യം

2011 - 2016 (പതിമൂന്നാം നിയമസഭ)

മന്ത്രിവകുപ്പുകൾ
1ഉമ്മൻ ചാണ്ടിമുഖ്യമന്ത്രി, പൊതുഭരണം, അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി,
ഭരണപരിഷ്‌കരണം, സൈനികക്ഷേമം, തിരഞ്ഞെടുപ്പ്, അന്തർസംസ്ഥാന നദീജല വിഷയം (18-05-2011 മുതൽ 12-04-2012 വരെ ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകളും)
2രമേശ് ചെന്നിത്തലആഭ്യന്തരം, വിജിലൻസ്, ജയിൽ, ഫയർ ആൻഡ് റസ്‌ക്യൂ (01-01-2014-ൽ ചുമതലയേറ്റു)
3കെ.എം. മാണിധനകാര്യം, നിയമം, ഭവനനിർമ്മാണം (10-11-2015-ൽ രാജിവച്ചു)
4പി.കെ. കുഞ്ഞാലിക്കുട്ടിവ്യവസായം, വാണിജ്യം, ഐ.ടി., മൈനിങ്ങ് ആന്റ് ജിയോളജി, കൈത്തറി,മുൻസി‌പ്പാലിറ്റി, കോർപ്പറേഷൻ
5പി.കെ. അബ്ദുറബ്ബ്വിദ്യാഭ്യാസം, സാക്ഷരതാവിഭാഗം,
6ആര്യാടൻ മുഹമ്മദ്വൈദ്യുതി, ഗതാഗതം, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്
7അടൂർ പ്രകാശ്റവന്യൂ,കയർ
8ഷിബു ബേബി ജോൺതൊഴിൽ,പുനരധിവാസം,ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ
9വി.എസ്. ശിവകുമാർആരോഗ്യം, ദേവസ്വം
10വി.കെ. ഇബ്രാഹിംകുഞ്ഞ്പൊതുമരാമത്ത്
11കെ.പി. മോഹനൻകൃഷി, മൃഗസംരക്ഷണം, പ്രിന്റിങ്ങ് ആൻഡ് സ്റ്റേഷനറി
12പി.ജെ. ജോസഫ്ജലസേചനം, ജലവിഭവം,ഇൻലാൻഡ് നാവിഗേഷൻ
13എം.കെ. മുനീർപഞ്ചായത്ത്, സാമൂഹികനീതി, കില
14എ.പി. അനിൽ കുമാർവിനോദസഞ്ചാരം,പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമം
15കെ.സി. ജോസഫ്ഗ്രാമവികസനം, രജിസ്ട്രേഷൻ, സാംസ്കാരികം, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ്,
പ്ലാനിങ്ങ് ആന്റ് എക്കോണമിക് അഫയേർസ്
16സി.എൻ. ബാലകൃഷ്ണൻസഹകരണം, ഖാദി, ഗ്രാമവ്യവസായം
17മഞ്ഞളാംകുഴി അലിടൗൺ പ്ലാനിങ്ങ്, ന്യൂനപക്ഷക്ഷേമം (12-04-2012-ൽ ചുമതലയേറ്റു)
18കെ. ബാബുഎക്സൈസ്, തുറമുഖം, ഹാർബർ എഞ്ചിനീയറിങ്ങ് (23-01-2016-ൽ രാജിവച്ചു)
19പി.കെ. ജയലക്ഷ്മിയുവജന കാര്യം, പട്ടിക വർഗ്ഗം, മ്യൂസിയവും കാഴ്ച ബംഗ്ലാവും
20അനൂപ് ജേക്കബ്ഭക്ഷ്യം, സിവിൽ സപ്ലൈസ് (12-04-2012-ൽ ചുമതലയേറ്റു, 23-01-2016 വരെ രജിസ്ട്രേഷൻ വകുപ്പും)
21തിരുവഞ്ചൂർ രാധാകൃഷ്ണൻവനം, ഗതാഗതം, പരിസ്ഥിതി, കായികം, സിനിമ


2016 - 2021. (പതിനാലാം നിയമസഭ)

പതിനാലാം മന്ത്രിസഭ (2016 മേയ് 25 - 2021)
നം.മന്ത്രിവകുപ്പുകൾ.[7]
1.പിണറായി വിജയൻമുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ
2.ടി.എം. തോമസ് ഐസക്ധനകാര്യം, കയർ, ലോട്ടറി, ടാക്സ്
3.സി. രവീന്ദ്രനാഥ്വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ, സർവ്വകലാശാലകൾ
4.ഇ. ചന്ദ്രശേഖരൻറവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ്
5.മാത്യു ടി. തോമസ്ജലവിഭവം, ശുദ്ധജല വിതരണം
6.എ.കെ. ശശീന്ദ്രൻഗതാഗതം, ജലഗതാഗതം (2017 മാർച്ച് 26 വരെയും തുടർന്ന് 2018 ഫെബ്രുവരി 1 മുതലും)
7.രാമചന്ദ്രൻ കടന്നപ്പള്ളിതുറമുഖം, പുരാവസ്തു വകുപ്പ്
8.എ.കെ. ബാലൻനിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, പാർലമെന്ററി കാര്യം
9.കെ.ടി. ജലീൽഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, ഗ്രാമവികസനം, വഖഫ് (APRIL 13, 2021 രാജിവച്ചു)
10.എം.എം. മണിവൈദ്യുതി (2016 നവംബർ 21 മുതൽ)
11.കടകംപള്ളി സുരേന്ദ്രൻസഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് (സഹകരണം 2016 നവംബർ 21 മുതൽ)
12.ജെ. മേഴ്സികുട്ടിയമ്മഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി
13.എ.സി. മൊയ്തീൻവ്യവസായവും കായികവും വകുപ്പ് (2016 നവംബർ 21 വരെ സഹകരണം)
14.കെ. രാജുവനം, വന്യജീവി, മൃഗശാല അനിമൽ ഹസ്ബന്ററി, ഡയറി ഡെവലപ്മെന്റ്, ഡയറി കോർപ്പറേഷൻ
15.ടി.പി. രാമകൃഷ്ണൻഎക്സൈസ്, തൊഴിൽ
16.കെ.കെ. ശൈലജആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം
17.ജി. സുധാകരൻപൊതുമരാമത്ത്, രജിസ്ട്രേഷൻ
18.വി.എസ്. സുനിൽ കുമാർകൃഷി, മണ്ണ് സംരക്ഷണ-മണ്ണ് പര്യവേഷണം, കാർഷിക സർവ്വകലാശാല, വെറ്റിനറി സർവകലാശാല,
19.പി. തിലോത്തമൻഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി
20.ഇ.പി. ജയരാജൻവ്യവസായവും കായികവും (2016 ഒക്ടോബർ 14-ന് രാജിവച്ചു)

2021 - 2026. (പതിനഞ്ചാം നിയമസഭ)

പതിനഞ്ചാം മന്ത്രിസഭ (2021 മേയ് 20 - 2021)
നം.മന്ത്രിവകുപ്പുകൾ.
1.പിണറായി വിജയൻമുഖ്യമന്ത്രി, പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയിൽ, ആഭ്യന്തരം, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും
2.കെ. രാജൻറവന്യു, സർവേ, ലാന്റ് റെക്കോർഡ്സ്, ഭൂപരിഷ്‌കരണം
3.റോഷി അഗസ്റ്റിൻജലവിതരണ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്
4.കെ. കൃഷ്ണൻകുട്ടിവൈദ്യുതി
5.എ.കെ. ശശീന്ദ്രൻവനം, വന്യജീവി സംരക്ഷണം
6.അഹമ്മദ് ദേവർകോവിൽതുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ
7.ആന്റണി രാജുറോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം
8.വി. അബ്ദുറഹിമാൻകായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ
9.ജി.ആർ. അനിൽഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി
10കെ.എൻ. ബാലഗോപാൽധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി തുടങ്ങിയവ
11.ആർ. ബിന്ദുഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്സാം, എൻസിസി, എഎസ്എപി, സാമൂഹ്യനീതി
12.ജെ. ചിഞ്ചു റാണിക്ഷീരവികസനം, മൃഗസംരക്ഷണം
13എം. വി. ഗോവിന്ദൻ മാസ്റ്റർഎക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില
14.അഡ്വ. പി. എ. മുഹമ്മദ് റിയാസ്പിഡബ്ല്യുഡി, ടൂറിസം
15.പി. പ്രസാദ്കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ
16.കെ. രാധാകൃഷ്ണൻപിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം.
17.പി. രാജീവ്നിയമം, വ്യവസായം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടറേറ്റ്
18.സജി ചെറിയാൻഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം
19.വി. ശിവൻകുട്ടിപൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആന്റ് ബോയ്‌ലേർസ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ
20.വി.എൻ. വാസവൻസഹകരണം, രജിസ്ട്രേഷൻ
21.വീണാ ജോർജ്ജ്ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.

സ്രോതസ്സുകൾ

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ